ദുര്‍ഘട വഴികള്‍ താണ്ടി സൈന്യത്തിന്റെ ബൈക്ക് റാലി; സോഷ്യല്‍ മീഡിയ കൈയടക്കി വീഡിയോ
ലഡാക്ക്: കാര്‍ഗില്‍ വിജയ് ദിവസിന് മുന്നോടിയായി ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച ബൈക്ക് റാലി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡാണ് റാലി സംഘടിപ്പിച്ചത്. ഗാൽവാൻ താഴ്വരയില് നിന്ന് ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്തിലൂടെ സഞ്ചരിച്ച് നുബ്ര വാലിയിൽ റാലി അവസാനിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതിന്റെ ഓര്‍മപുതുക്കലാണ് ജൂലൈ 26 ലെ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം. 1999 ജൂലൈ 26 നായിരുന്നു 60 ദിവസം നീണ്ടുനിന്ന കാര്‍ഗില്‍ യുദ്ധം അവസാനിച്ചത്.