സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം, സംസ്ഥാനത്തെ പരേഡിന്‍റെ മനോഹര ദൃശ്യം - നിതിന്‍രാജ് ഐപിഎസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. രാജ്യത്ത് മതനിരപേക്ഷത നിലനില്‍ക്കണമെന്നും സാമ്പത്തിക മേഖലയിലുള്‍പ്പെടെ ഫെഡറലിസം പുലരണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് വിവിധ സേന വിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും സ്റ്റേഡിയത്തില്‍ നടന്നു. നിതിന്‍രാജ് ഐപിഎസ് ആണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പരേഡിന് നേതൃത്വം നല്‍കിയത്. ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തുകയും ജില്ല കലക്‌ടര്‍മാര്‍ ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്‌തു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള 75-ാമത് സ്വാതന്ത്ര്യദിന ആഘോഷം വിപുലമായ രീതിയിലാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നടന്നത്.