കേരള പൊലീസിന്‍റെ അഭിമാനം: ഇടുക്കി ശ്വാന സേനയുടെ ഗംഭീര പ്രകടനം കാണാം - ഇടുക്കി ഡോഗ് സ്ക്വാഡ് പ്രകടനം
ഇടുക്കി: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിൽ താരങ്ങളായി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും. ഇടുക്കി ഡോഗ് സ്ക്വാഡിലെ പരിശീലനം നേടിയ നായ്ക്കളാണ് മൂവരും. വാഴത്തോപ്പിൽ ഒരുക്കിയിട്ടുള്ള ജില്ലാതല ആഘോഷ നഗരിയിൽ ഡോഗ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടന്ന പ്രകടനം കാഴ്‌ചക്കാരുടെ കൈയ്യടി നേടി. പരേഡ്, ഒബീഡിയൻസ്, ഫയർ ജംപ്, ഹഡിൽസ്, നർക്കോട്ടിക് ഡിറ്റെക്ഷൻ, എക്സ്പ്ലോസീവ് ഡിറ്റക്ഷൻ തുടങ്ങി ജില്ല ഡോഗ് സ്ക്വാഡിൻ്റെ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് നായ്‌ക്കൾ കാണികൾക്ക് മുമ്പിൽ കാഴ്‌ച വച്ചത്. ഡോഗ് സ്ക്വാഡ് ഇൻ ചാർജ് റോയി തോമസിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ എബിൻ, ജുബിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇടുക്കിയുടെ ശ്വാന സേനയുടെ പ്രകടനം.