video: കൂറ്റന്‍ പാറ പെട്രോള്‍ പമ്പിന്‍റെ മുകളിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം - പെട്രോള്‍ പമ്പ് പാറ
ഷിംല: ഹിമാചല്‍ പ്രദേശില്‍ പെട്രോള്‍ പമ്പിന്‍റെ മുകളിലേക്ക് കൂറ്റന്‍ പാറ വീണ് വന്‍ നാശനഷ്‌ടം. ഷിംലയിലെ ടിയോഗ് നഗരത്തിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. വെള്ളിയാഴ്‌ച അര്‍ധ രാത്രി പൊടുന്നനെ ഫ്യുവല്‍ പമ്പ് മെഷീന്‍റെ മുകളിലേക്ക് കൂറ്റന്‍ പാറ പതിക്കുകയായിരുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ ഇതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ ഫ്യുവല്‍ മെഷീനും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പെട്രോള്‍ പമ്പിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും ഇന്ധനം നിറയ്ക്കാനെത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.