കേരളം

kerala

ETV Bharat / videos

ഇടിച്ചിട്ടു, ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കാന്‍ ശ്രമം, തലനാരിഴയ്‌ക്ക് രക്ഷപെടല്‍ ; നടുക്കുന്ന ദൃശ്യം

By

Published : May 23, 2022, 2:43 PM IST

ബെംഗളൂരു : വനിത ഡോക്‌ടര്‍ സ്‌കൂട്ടര്‍ യാത്രികന്‍റെ മുകളിലൂടെ കാര്‍ കയറിയിറക്കുന്ന നടുക്കുന്ന ദൃശ്യം പുറത്ത്. തലനാരിഴയ്‌ക്കാണ് സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത്. ശനിയാഴ്‌ച നഗരഭവിയിലെ കെകെ ലേ ഔട്ടിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറില്‍ റോഡ്‌ ക്രോസ്‌ ചെയ്യുകയായിരുന്ന പ്രഭാകറിനെ വനിത ഡോക്‌ടര്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. താഴെ വീണ ഇയാളുടെ ശരീരത്തില്‍ കാര്‍ കയറ്റുകയും ചെയ്‌തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ഓടിച്ച ഡോ.ലക്ഷ്‌മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കാമാക്ഷി പല്‍യ ട്രാഫിക് പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details