തർക്കം മൂത്താല്‍ പിന്നെ എന്തും സംഭവിക്കാം... അധ്യാപികയെ ചെരിപ്പ് ഊരി അടിച്ച പ്രധാന അധ്യാപകന് സസ്പെൻഷൻ - The Headmaster of Mahangukheda school beating up a female teacher
അധ്യാപകർ തമ്മില്‍ തർക്കം പതിവാണ്. എന്നാല്‍ തർക്കത്തെ തുടർന്ന് സ്‌കൂളിലെ പ്രധാന അധ്യാപകൻ അധ്യാപികയെ ചെരുപ്പ് കൊണ്ട് മർദിച്ച സംഭവം അത്യപൂർവമായിരിക്കും. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ലഖിംപൂർ ബ്ലോക്കിലെ മഹാൻഗുഖേഡ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാന അധ്യാപകനായ വർമ്മയാണ് അധ്യാപികയായ സീമ ദേവിയെ ചെരുപ്പ് കൊണ്ട് മർദിച്ചത്. ഇവർ തമ്മില്‍ നാളുകളായി വിവിധ വിഷയങ്ങളില്‍ തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രധാന അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.