'കലഹം കാമുകൻ മൂലം', പെണ്‍പടയുടെ പൊരിഞ്ഞ പോരിന്‍റെ ദൃശ്യം വൈറല്‍ - കൂട്ടത്തല്ല് ദൃശ്യങ്ങൾ
പലാമു (ജാർഖണ്ഡ്): ആൺസുഹൃത്തിന്‍റെ പേരിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. പലാമു ജില്ലയിൽ നടന്ന ഡിസ്‌നിലാൻഡ് മേളയ്‌ക്കിടെയാണ് പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. ഒരു പെൺകുട്ടി തന്‍റെ കാമുകനെ മറ്റൊരു പെൺകുട്ടിക്കൊപ്പം കണ്ടതാണ് വഴക്കിന് തുടക്കം. മേളക്കിടെ ഇരുവരും തമ്മിൽ തല്ലാൻ തുടങ്ങി. സംഭവസമയം ആൺസുഹൃത്ത് പ്രദേശത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് ഇരു പെൺകുട്ടികളുടെയും മറ്റ് പെൺ സുഹൃത്തുക്കളും പക്ഷം ചേർന്ന് തമ്മിൽ തല്ലാൻ തുടങ്ങി. മേള കാണാനെത്തിവർ പകർത്തിയ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.