കേരളം

kerala

ETV Bharat / videos

video: നാട് വിറപ്പിച്ച് 'ബാഹുബലി '; ഒടുവില്‍ കാട്ടിലേക്കയയ്ക്കുന്ന ദൃശ്യം - latest breaking news

By

Published : Aug 9, 2022, 3:53 PM IST

ചെന്നൈ: മാസങ്ങളായി ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ഒറ്റക്കൊമ്പനെ കാട്ടിലേക്ക് തിരിച്ചയച്ച് വനംവകുപ്പ്. കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയം ദേശീയ പാതയിലാണ് ഒറ്റക്കൊമ്പൻ വിഹരിച്ചത്. കണ്ണില്‍ കണ്ടതെല്ലാം എടുത്തെറിയുന്ന കൊമ്പന് നാട്ടുകാര്‍ ബാഹുബലിയെന്ന് പേരിട്ടു. പാതയിലൂടെ രാത്രി യാത്ര ചെയ്യുന്ന വാഹന യാത്രക്കാരുടെ പേടി സ്വപ്‌നമായിരുന്നു ബാഹുബലി. തിങ്കളാഴ്‌ച രാത്രി മേട്ടുപ്പാളയം- ഊട്ടി ദേശീയപാതയിലായിരുന്നു ബാഹുബലിയുടെ താണ്ടവം. പാതയിലൂടെയെത്തുന്ന എല്ലാ വാഹനങ്ങള്‍ക്ക് നേരേയും ബാഹുബലി പാഞ്ഞടുത്തു. വാഹനങ്ങളിലെത്തിയ ചിലര്‍ ഹോണ്‍ മുഴക്കിയതില്‍ രോഷകുലനായ ബാഹുബലി റോഡരികിലുള്ള പൂന്തോട്ടത്തിന്‍റെ ഇരുമ്പ് ഗേറ്റും ചുറ്റുമതിലും തകര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൊമ്പനെ കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ABOUT THE AUTHOR

...view details