Video: സ്ത്രീയെ പിന്നാലെ ഓടിച്ച് ഇടിച്ച് മറിക്കുന്ന കാട്ടാന... ദൃശ്യം - മൈസൂർ കാട്ടാന ആക്രമണം
മൈസൂര്‍: പുല്ലരിയാന്‍ പോയ സ്‌ത്രീയെ ആക്രമിച്ച് കാട്ടാന. മൈസൂരു ഹരലക്കല്ലി ഗ്രാമത്തിലാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്‌ത്രീയെ പിന്നാലെ ഓടിയെത്തിയ ആന മറിച്ചിടുകയായിരുന്നു. സമീപത്ത് നിന്നയാള്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് തിരികെ പോയി. പരിക്കേറ്റ സ്‌ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.