video: വീണ്ടും ഇലക്‌ട്രിക് സ്‌കൂട്ടർ അപകടം, ദിണ്ടിവനത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിച്ചു, ദൃശ്യം - ഇലക്ട്രിക്ക് സ്കൂട്ടറിന് തീപ്പിടിച്ചു
തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ദിണ്ടിവനത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. ദിണ്ടിവനം സ്വദേശിയായ ജയഭാരതി ഭാര്യയോടൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു. വഴിയരികില്‍ വണ്ടി നിര്‍ത്തിയ ശേഷം ഇരുവരും ആശുപത്രിയിലേക്ക് പോയി. ഇതിനിടെ വാഹനം പെട്ടന്ന് കത്തുകയായിരുന്നു. സ്കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.