കേരളം

kerala

ETV Bharat / videos

'മദ്യത്തിനൊന്നും ഒരു വിലയുമില്ലേ'... ഈ ദൃശ്യം കണ്ടാല്‍ അങ്ങനെ തോന്നിപ്പോകും - 62000 കുപ്പി മദ്യം റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു

By

Published : Jul 27, 2022, 1:25 PM IST

വിജയവാഡ (ആന്ധ്രാപ്രദേശ്): വിദേശ മദ്യം ഉള്‍പ്പെടെ രണ്ട് കോടി രൂപയുടെ മദ്യം നശിപ്പിച്ച് വിജയവാഡ പൊലീസ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിജയവാഡ കമ്മിഷണറേറ്റില്‍ പിടികൂടിയ 62,000 കുപ്പി മദ്യമാണ് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്. നശിപ്പിച്ചത് പൊലീസ് പിടിച്ചെടുത്ത അനധികൃത മദ്യമാണെന്നും അനധികൃത മദ്യക്കടത്ത് തടയാന്‍ സംസ്ഥാന അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന തുടരുകയാണെന്നും കമ്മീഷണര്‍ കാന്തിരാന ടാറ്റ പറഞ്ഞു. മൈലവാരം, വിസന്നപേട്ട് എന്നിവിടങ്ങളിലും കമ്മിഷണറേറ്റിന്‍റെ അധികാരപരിധിയിലുള്ള മറ്റിടങ്ങളിലും പ്രത്യേക ജാഗ്രത ഏർപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details