ഗോൾഫ് കോഴ്‌സില്‍ മുതലക്കുഞ്ഞ് ; വീഡിയോ - ദൃശ്യങ്ങള്‍
വഡോദര(ഗുജറാത്ത്): മഴക്കാലമായാല്‍ വഡോദര നഗരത്തിലെ നദീതീരങ്ങളിൽ മുതലകൾ ഇറങ്ങാറുണ്ട്. ഇന്ന് (19.08.2022) രാവിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിന്‍റെ ഗോൾഫ് കോഴ്‌സില്‍ മൂന്നടി നീളമുള്ള മുതലക്കുട്ടിയെത്തി. ഗോൾഫ് കളിക്കുന്നതിനിടെ ബിജെപി ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ ബന്ദിഷ് ഷായാണ് മുതലക്കുഞ്ഞിനെ കാണുന്നത്. തുടര്‍ന്ന് അദ്ദേഹം കരുതലോടെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് വിട്ടു.ലക്ഷ്മി വിലാസിന് പിന്നിലൂടെ കടന്നുപോകുന്ന വിശ്വാമിത്രി നദിയിൽ നിന്നാണ് മുതലക്കുഞ്ഞ് എത്തിയതെന്നാണ് കരുതപ്പെടുന്നത്. വിശ്വാമിത്രി നദി ജലസമൃദ്ധമായതിനാല്‍ നീരൊഴുക്കിനൊപ്പം മുതലകളും കൂടുതലായി എത്താറുണ്ട്. തുടര്‍ന്ന് ഇവ തീരപ്രദേശങ്ങളിലുമെത്തും. അത്തരത്തിലാവാം മുതലക്കുഞ്ഞും ഗോൾഫ് കോഴ്‌സിലെത്തിയത്. സ്ഥലത്ത് റിസര്‍വ് ഫോറസ്‌റ്റ് ഓഫിസറെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു.