Video: ചെരുപ്പേറുണ്ടാകുമെന്ന് ഭീഷണി; ഹെൽമെറ്റ് ധരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കോൺഗ്രസ് നേതാവ് - ഹെൽമെറ്റ് ധരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മനോജ് ഖിച്ചി
നാട്ടുകാരുടെ 'ചെരുപ്പേറിൽ' നിന്ന് രക്ഷപ്പെടാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് നേതാവെത്തിയത് ഹെൽമെറ്റ് ധരിച്ച്. മധ്യപ്രദേശിലെ വിദിഷയിലെ 18-ാം വാർഡിൽ തുടർച്ചയായി രണ്ട് തവണ കൗൺസിലറായിരുന്ന കോൺഗ്രസിലെ മുനിസിപ്പൽ നേതാവ് മനോജ് ഖിച്ചിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഹെൽമെറ്റ് ധരിച്ചെത്തിയത്. ചെരുപ്പേറ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി ഭീഷണി ഉയർന്നതിനെ തുടർന്നായിരുന്നു നീക്കം. കോൺഗ്രസ് പ്രവർത്തകനായ സച്ചിൻ തിവാരിയാണ് ഇത്തരമൊരു നിർദേശം അദ്ദേഹത്തിന് നൽകിയത്. ഇതനുസരിച്ച് ഹെൽമെറ്റ് ധരിച്ചെത്തിയ മനോജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിരിക്കുകയാണ്.