കേരളം

kerala

ETV Bharat / videos

കളി കാര്യമായി, ലോഹ പാത്രത്തില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചത് പാത്രം രണ്ടായി മുറിച്ച് - ബ്ലേഡ് കട്ടർ

By

Published : Aug 28, 2022, 4:52 PM IST

വാമകുന്ത്‌ല (ആന്ധ്രാപ്രദേശ്): കളിക്കുന്നതിനിടെ ലോഹ പാത്രത്തില്‍ കുടുങ്ങിയ നാല് വയസുകാരനെ രക്ഷിച്ചത് പാത്രം രണ്ടായി മുറിച്ച്. ആന്ധ്രാപ്രദേശിലെ വാമകുന്ത്‌ല ഗ്രാമത്തിലാണ് സംഭവം. അമ്മക്കൊപ്പം വാമകുന്ത്‌ലയിലെ അമ്മാവന്‍റെ വീട്ടിലെത്തിയ വിക്രമാണ് കളിക്കുന്നതിനിടെ ലോഹ പാത്രത്തില്‍ കുടുങ്ങിയത്. പാത്രത്തിനകത്ത് കയറിയതായിരുന്നു കുട്ടി. അബദ്ധത്തില്‍ അവന്‍റെ അരക്കെട്ട് പാത്രത്തിന്‍റെ വായ്‌ ഭാഗത്ത് കുടുങ്ങി. അതോടെ അവന് പാത്രത്തില്‍ നിന്ന് പുറത്തു കടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ കഴിയാതെയായി. വിക്രമിന്‍റെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാരും അവനെ പുറത്തെടുക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ കുട്ടിയെ പുറത്തെടുക്കാനായില്ല. ഒടുവില്‍ നാട്ടുകാരെത്തി ബ്ലേഡ് കട്ടർ ഉപയോഗിച്ച് ലോഹപാത്രം രണ്ടായി മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.

ABOUT THE AUTHOR

...view details