സിസിടിവി ദൃശ്യം: പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫിസിന് നേരെയുണ്ടായ ബോംബാക്രമണം - ആര്‍എസ്‌എസ് ഓഫിസ് ബോംബാക്രമണം സിസിടിവി ദൃശ്യം
കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫിസിന് നേരെ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്‌ച പുലർച്ചെ 1.30ഓടെയാണ് ആർഎസ്എസ് ഓഫിസായ രാഷ്‌ട്ര ഭവനിന് നേരെ ബോംബാക്രമണമുണ്ടായത്. ബോംബേറിൽ ഓഫിസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല. സംഭവസമയത്ത് ഓഫിസിലുണ്ടായിരുന്ന പ്രവർത്തകർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്‍റെ ആരോപണം.