Video | ഇരച്ചെത്തി വഴിയാത്രക്കാരെ ഇടിച്ചുമെതിച്ച് കാളക്കൂറ്റന്‍ ; പത്ത് പേർക്ക് പരിക്ക് - നാടിനെ വിറപ്പിച്ച് കാളക്കുറ്റൻ
കാക്കിനാട( ആന്ധ്രാപ്രദേശ്) : നാടിനെ വിറപ്പിച്ച് കാളക്കൂറ്റന്‍. ആന്ധ്രാപ്രദേശിലെ കാക്കിനാട ജില്ലയിലെ തുനിയിലാണ് സംഭവം. കലിപൂണ്ട കാള തെരുവിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. നടന്നുപോയവരുടെയും വഴിയരികിൽ നിന്നവരുടെയും നേർക്ക് പാഞ്ഞടുത്ത കാള അവരെ കുത്തിത്താഴെയിടുകയും നിലത്തിട്ട് ഇടിച്ചുമെതിക്കുകയും ചെയ്‌തു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കാള ഒരാളെ ഓടയിലേക്ക് ഇടിച്ചിടുന്നതും പേടിച്ചരണ്ടവർ ഉറക്കെ ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. വഴിയരികിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ കാള മറിച്ചിട്ടു. അക്രമാസക്തനായ കാളയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാളയുടെ പരാക്രമത്തില്‍ നിന്നും രക്ഷപ്പെട്ടോടുന്നതിനിടെ വീണും ആളുകള്‍ക്ക് പരിക്കേറ്റു. അതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതരും പൊലീസും.
Last Updated : Jul 23, 2022, 12:14 PM IST