Video: ചില്‍ക്ക കായലില്‍ ബോട്ട് മുങ്ങി, രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യം - ഒഡീഷ ചിലിക്ക കായൽ ബോട്ട് അപകടം
ഒഡിഷയിലെ ചില്‍ക്ക കായലിൽ ബോട്ട് മുങ്ങി അപകടത്തില്‍ പെട്ട 11 പേരെ രക്ഷപെടുത്തി. ഒരാൾക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയത്. ബാലസോറിൽ നിന്നുള്ള ഒമ്പത് വിനോദസഞ്ചാരികളും രണ്ട് കച്ചവടക്കാരും ബോട്ടുടമയും ഉൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. 60കാരനായ കച്ചവടക്കാരനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് ഖുർദ ജില്ല മജിസ്‌ട്രേറ്റ് സംഗ്രാംജീത് മൊഹാപത്ര പറഞ്ഞു.