'ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിന്ന് വിളക്ക് കൊളുത്തി' ; വി.ഡി സതീശനെതിരെ പി.കെ കൃഷ്‌ണദാസ് - ആര്‍എസ്‌എസ് വേദിയില്‍ വിഡി സതീശന്‍
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ തന്നെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിന്ന് സതീശൻ വിളക്ക് കൊളുത്തിയിട്ടുണ്ട്. ആർഎസ്എസിനെ വിമർശിക്കുമ്പോഴും ഇതൊക്കെ ചെയ്‌തിട്ടുണ്ടെന്നത് വി.ഡി സതീശന്‍ മറന്നുപോകരുതെന്നും പി.കെ കൃഷ്‌ണദാസ് പരിഹസിച്ചു. അതേസമയം, പുസ്‌തക പ്രകാശന ചടങ്ങ് ആര്‍എസ്‌എസ് പരിപാടിയായിരുന്നില്ലെന്നാണ് വി.ഡി സതീശന്‍റെ വിശദീകരണം.