വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന് അജ്ഞാതന്‍ ; സിസിടിവി ദൃശ്യം - മൊബൈല്‍ ഫോണ്‍
അമ്മയ്‌ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് ബൈക്കിലെത്തിയയാള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. പഞ്ചാബിലെ മോഗാ എന്ന പ്രദേശത്താണ് സംഭവം. ഗുരു രാംദാസ് നഗര്‍ ഫിഫ്‌ത്ത് സ്‌ട്രീറ്റിലുള്ള വീടിന്‍റെ മുന്‍വശം വൃത്തിയാക്കുകയായിരുന്ന അമ്മയുടെ സമീപത്ത് നില്‍ക്കുകയായിരുന്നു അഞ്ച് വയസുള്ള കുഞ്ഞ്. ഇതിനിടെ അപ്രതീക്ഷിതമായി ബൈക്കിലെത്തിയ അജ്ഞാതന്‍ കുഞ്ഞിന്‍റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്ന് കളയുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.