ഏറെ ദൂരം താണ്ടിയെത്തി മണിക്കൂറുകളോളം കാത്തുനിന്ന് സാനിയുമ്മ ; ചേര്‍ത്തുപിടിച്ച് രാഹുല്‍
തിരുവനന്തപുരം: തലസ്ഥാനത്തെ മലയോര മേഖലയായ വിതുര ആനപ്പാറയില്‍ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ സാനിയുമ്മ എന്ന 60 പിന്നിട്ട വയോധിക തിരുവനന്തപുരം നഗരത്തിലെത്തിയത്. മണിക്കൂറുകളോളം രാഹുല്‍ ഗാന്ധിക്കായി സാനിയുമ്മ കാത്തിരുന്നു. എന്നാല്‍ അത് വെറുതെയായില്ല. യാത്രയെത്തിയപ്പോള്‍ രാഹുലിന് അടുത്തേക്ക് സാനിയുമ്മ ഓടിവന്നു. അപ്പോള്‍ ചേര്‍ത്തുനിര്‍ത്തി ആലിംഗനം ചെയ്ത് രാഹുല്‍. ഏറെ നേരത്തെ കാത്തിരിപ്പിനാല്‍ അവശയായ സാനിയുമ്മയ്ക്ക് അദ്ദേഹം കുടിക്കാന്‍ വെള്ളവും നല്കി. നിറകണ്ണുകളോടെ നിൽക്കുന്ന സാനിയുമ്മയെ രാഹുൽ ഗാന്ധി ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ പുറത്തുവന്നതോടെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് അത് പങ്കുവച്ചത്.
Last Updated : Sep 13, 2022, 2:27 PM IST