പന്ന ടൈഗർ റിസർവിൽ ആനക്കുട്ടിക്ക് അതിജീവന നൈപുണ്യത്തിൽ പരിശീലനം: വീഡിയോ - പുഴയ് കുറുകെ നടന്ന് ആനക്കുട്ടി
കാട്ടിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആനക്കുട്ടിക്ക് പരിശീലനം നൽകുന്ന ദൃശ്യങ്ങൾ. പുതിയ ചുറ്റുപാടിൽ ഭയപ്പെടാതെ മഴയും, വെള്ളപ്പൊക്കവുമൊക്കെ തരണം ചെയ്‌ത് കാട്ടിലെ ജീവിതത്തിന്‍റെ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പരിശീലനമാണ് വനപാലകർ ആനക്കുട്ടിക്ക് നൽകുന്നത്. പന്ന ടൈഗർ റിസർവിൽ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന പുഴയ്‌ക്ക് കുറുകെയുള്ള വഴിയിലൂടെ മാതാപിതാക്കളോടൊപ്പം വെള്ളത്തിലൂടെയുള്ള നടപ്പ് ആസ്വദിച്ച് നടന്നുവരുന്ന ആനക്കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്. എന്തെങ്കിലും കുസൃതികാണിച്ച് അപകടത്തിൽ പെടാതിരിക്കാൻ വൻ സുരക്ഷ ഒരുക്കി ആനക്കൂട്ടവും കുട്ടിയാനയ്‌ക്ക് ഒപ്പമുണ്ട്.