കേരളം

kerala

ETV Bharat / videos

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് കലാകാരന്‍ മരിച്ചു, മരിച്ചതാണെന്ന് അറിയാതെ കാണികളുടെ പ്രോത്സാഹനം - ജമ്മു

By

Published : Sep 8, 2022, 4:26 PM IST

ജമ്മു: നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ സ്റ്റേജില്‍ കുഴഞ്ഞു വീണ് മരിച്ചു. 20 കാരനായ യോഗേഷ് ഗുപ്‌തയാണ് മരിച്ചത്. കലാകാരന്‍ നൃത്തം ചയ്യുന്നതിന്‍റെയും ഇടയ്‌ക്ക് കുഴഞ്ഞു വീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജമ്മു ജില്ലയിലെ ബിസ്‌ന മേഖലയിൽ ഗണേശോത്സവ പരിപാടിക്കിടെയാണ് സംഭവം. എന്നാല്‍ കാണികളോ മറ്റു കലാകാരന്മാരോ അയാള്‍ കുഴഞ്ഞു വീണതാണെന്ന് മനസിലാക്കിയില്ല. കാണികള്‍ അയാളുടെ മരണം മൊബൈലില്‍ പകര്‍ത്തി. വീണു കിടക്കുന്ന കലാകാരനെ കാണികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ABOUT THE AUTHOR

...view details