വീഡിയോ: റോഡ് മുറിച്ചു കടന്ന വയോധികനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു: തത്ക്ഷണം മരണം - പൂനെയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വയോധികൻ മരിച്ചു
ബാരാമതി (പൂനെ): റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കരവാഗജിലെ ബാരാമതി മോർഗാവിലാണ് റോഡ് മുറിച്ച് കടക്കവെ മോഹൻ ലഷ്‌കർ എന്ന വയോധികനെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.