അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം; പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം നടന്നതിന് പിന്നാലെ ബാബെ സര്‍ സെയ്‌ദ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥികൾ പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയര്‍ത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി എഎംയുവിലെ അധ്യാപകന്‍ അഫീഫുള്ള ഖാന്‍ പറഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ക്യാമ്പസിലെ എല്ലാ ഗേറ്റുകളും അടച്ചു.