ആരാധകരെ വസതിക്ക് പുറത്ത് അഭിവാദ്യം ചെയ്‌ത് ബിഗ് ബി; ജന്മദിനാശംസകൾ കൊണ്ട് പൊതിഞ്ഞ് ആരാധകർ - അമിതാഭ് ബച്ചൻ ജൽസ
മുംബൈ: ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനെത്തി ബിഗ് ബി. അർധരാത്രിയിലാണ് ആരാധകരെ കാണാൻ മുംബൈയിലെ വസതിയായ ജൽസയ്ക്ക് പുറത്ത് അമിതാഭ് ബച്ചൻ എത്തിയത്. എല്ലാ ഞായറാഴ്‌ചയും വസതിക്ക് പുറത്ത് ആരാധകരെ കാണുന്ന പതിവുണ്ടായിരുന്ന താരം കൊവിഡ് മഹാമാരി സമയത്താണ് ആ പതിവ് നിർത്തിയത്. രണ്ട് വർഷത്തിന് ശേഷം വീണ്ടും ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തിയിരിക്കുകയാണ് ബിഗ് ബി.