വീഡിയോ: പാമ്പിനെ വിഴുങ്ങിയ പാമ്പ് കുഴങ്ങി! ഒടുവില്‍? - കാനിബലിസം
പാമ്പ് മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ ബുധനാഴ്ച അർധരാത്രിയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ഡോൾഫിൻ ഹാളിലേക്ക് പോകുന്നതിനിടെ നാവികസേനാംഗങ്ങളില്‍ ചിലരാണ് റോഡരികിലെ സംഭവം പകര്‍ത്തിയത്. പകുതി വിഴുങ്ങിയെങ്കിലും മുഴുവന്‍ അകത്താക്കാനാവാതെ വന്നതോടെ പിന്നീട് തുപ്പിക്കളയുന്ന പാമ്പിനെയും വീഡിയോയില്‍ കാണം. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടിത്തക്കാരനായ നാഗരാജു സ്ഥലത്തെത്തുകയും ചത്തതും ജീവിച്ചിരിക്കുന്നതുമായ പാമ്പുകളെ എടുത്ത് വനമേഖലയിൽ ഉപേക്ഷിച്ചു. ഒരേവര്‍ഗത്തില്‍ പെട്ട ജീവികള്‍ പരസ്‌പരം ഭക്ഷിക്കുന്നതിന് കാനിബലിസം എന്നാണ് പറയുന്നത്.