Videos | ഷൂസിനുള്ളില്‍ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ ; പത്തി വിടര്‍ത്തി ചീറ്റി, ഭയപ്പെടുത്തും കാഴ്‌ച - Be careful in rainy season
ബെംഗളൂരു : വീട്ടില്‍ അഴിച്ചുവച്ച ഷൂസിനുള്ളില്‍ മൂര്‍ഖന്‍. ധരിക്കാന്‍ നോക്കവെയാണ് യുവാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. കര്‍ണാടക ഷിമോഗയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ നിന്ന് പുറത്ത് പോവാനായി യുവാവ് ഷൂസ് ധരിക്കാന്‍ നോക്കുകയായിരുന്നു. എന്നാല്‍ അതിനുള്ളില്‍ നിന്ന് പതുക്കെ തലപൊക്കി നോക്കിയിരിക്കുകയാണ് മൂര്‍ഖന്‍. ഉടന്‍ തന്നെ പാമ്പ് പിടിത്തക്കാരനായ കിരണിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ കിരണ്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി അതിസാഹസികമായി മൂര്‍ഖനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഴക്കാലത്ത് ഇത്തരത്തില്‍ വീടുകളിലും ഉപയോഗ ശൂന്യമായ ഇടങ്ങളിലും ഇവ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.