കേരളം

kerala

ETV Bharat / videos

മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം - മലയാളം വാര്‍ത്തകള്‍ ലൈവ്

By

Published : Aug 8, 2022, 3:47 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ഹസന്‍ ജില്ലയിലെ കല്ലേസോമനഹള്ളി സ്വദേശി രംഗഷെട്ടിയാണ് (40) മരിച്ചത്. ചന്നരായപട്ടണയിൽ നിന്ന് ഗുലസിന്ധ വഴി തമ്മൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. വനം വകുപ്പും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ചന്നരായപട്ടണ മുതൽ ബഗുരു വരെയുള്ള റോഡിൽ നൂറുകണക്കിന് വർഷം പഴക്കമുള്ള കൂറ്റൻ മരങ്ങളുണ്ടെന്നും വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details