മഞ്ചേശ്വരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക് - മഞ്ചേശ്വരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു
കാസർകോട് മഞ്ചേശ്വരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക്. ഉപ്പള ബങ്കര മഞ്ചേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തോണിമറിഞ്ഞാണ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റത്. രണ്ടുതവണ തോണി അപകടം ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. സിദ്ദീഖ്, ഉസ്മാൻ, ഹനീഫ് , അസ്സൻ കുഞ്ഞി, ഷാഫി, ഹനീഫ് , സൈസാദ്, ശകീർ , ഉമ്പായി എന്നിവർക്കാണ് പരിക്കേറ്റത്. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തോണി അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.