viral video: കള്ളന്‍ കുടങ്ങിയത് ക്ഷേത്രച്ചുമരിലെ ദ്വാരത്തില്‍; കയ്യോടെ പൊക്കി നാട്ടുകാര്‍ - ക്ഷേത്രത്തില്‍ മോഷണ ശ്രമം
ശ്രീകാകുളം (ആന്ധ്ര): ക്ഷേത്രച്ചുമരില്‍ ദ്വാരമുണ്ടാക്കി മോഷണ ശ്രമം നടത്തിയ കള്ളനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ശ്രീകാകുളം ജില്ലയിലെ ഇച്ചാപുരത്തെ കാഞ്ചിലി സോണിലാണ് സംഭവം നടന്നത്. ജദുപുഡി ഗ്രാമത്തിലെ ജാമി എല്ലമ്മ ക്ഷേത്രത്തിലാണ് കാഞ്ചിലി സ്വദേശിയായ പാപാരോ എന്നയാള്‍ മോഷ്‌ടിക്കാന്‍ കയറിയത്. എന്നാല്‍ തിരിച്ചിറങ്ങും വഴി രക്ഷപ്പെടാനാവാത്ത വിധം ഇയാള്‍ ക്ഷേത്രച്ചുമരിലെ ദ്വാരത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
Last Updated : Feb 3, 2023, 8:22 PM IST