Video | ഡ്രൈവറുടെ അശ്രദ്ധ ; 14 മാസം പ്രായമായ കുഞ്ഞ് വാഹനത്തിനടിയില്‍പ്പെട്ട് മരിച്ചു - Tempo driver crushes
മഹാരാഷ്ട്ര : ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനം മുന്നോട്ട് എടുത്തതോടെ ടയറിനടിയില്‍പ്പെട്ട 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. അർസലാം ഷാ (1 വയസ് 2 മാസം) ആണ് മരിച്ചത്. താനെ - തിത്‌വാലയ്ക്ക് സമീപമുള്ള ബല്യാനി പ്രദേശത്താണ് സംഭവം. മൂന്ന് കുട്ടികൾ വാഹനത്തിന് അടുത്തായിരുന്ന് കളിക്കുകയായിരുന്നു. അവിടെ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ പെട്ടെന്ന് മുന്നോട്ടുനീങ്ങി കുട്ടിയുടെ മുകളിലൂടെ കയറി ഇറങ്ങി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഡ്രൈവര്‍ സെയ്ഫ് ഫാറൂഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ബിള്‍ കടയിലേക്ക് എത്തിയതായിരുന്നു വാഹനമെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
Last Updated : Feb 3, 2023, 8:21 PM IST