video: പുനീത് രാജ്‌കുമാറിന് ആദരാഞ്ജലി അർപ്പിച്ച് തമിഴ് നടൻ വിജയ് - Puneeth Rajkumar Vijay news
ബെംഗളൂരു: അന്തരിച്ച കന്നഡ താരം പുനീത് രാജ്‌കുമാറിന്‍റെ ശവകുടീരം സന്ദർശിച്ച് തമിഴ് നടൻ വിജയ്. ഒരു ആരാധകനെന്ന നിലയിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്‍റെ ശവകുടീരത്തിൽ പുഷ്പചക്രം ചാർത്തിയും പൂജ അർപ്പിച്ചുമാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. പുനീതിന്‍റെ കുടുംബാംഗങ്ങളെ പോലും അറിയിക്കാതെയായിരുന്നു താരത്തിന്‍റെ സന്ദർശനം. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 ഒക്‌ടോബർ 29ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്ലായിരുന്നു പുനീതിന്‍റെ അന്ത്യം. മരണശേഷം തെന്നിന്ത്യൻ സിനിമാ രംഗത്തെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന്‍റെ വീടും ശവകുടീരവും സന്ദർശിക്കുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ, രാം ചരൺ തേജ, ബാഹുബലി സംവിധായകൻ രാജമൗലി, തമിഴ് നടൻ വിശാൽ തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തുകയും കുടുംബാംഗങ്ങളെ ഒരുനോക്ക് കണ്ടുമടങ്ങുകയും ചെയ്‌തിരുന്നു.
Last Updated : Feb 3, 2023, 8:17 PM IST