കേരളം

kerala

ETV Bharat / videos

'ലൈറ്റായടിച്ചാലും ഹൃദയത്തെ ബാധിക്കും' ; മിതമദ്യപാനവും ഹാനികരമെന്ന് പഠനം - മദ്യപാനവും ആരോഗ്യ പ്രശ്നങ്ങളും

By

Published : Mar 29, 2022, 10:27 PM IST

Updated : Feb 3, 2023, 8:21 PM IST

ന്യൂഡല്‍ഹി: ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന അവകാശവാദം തെറ്റെന്ന് കണ്ടെത്തല്‍. ഏതളവിലുള്ള മദ്യപാനവും ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആരോഗ്യ പ്രസിദ്ധീകരണമായ 'ജെ.എ.എം.എ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍' ആണ് പഠനം നടത്തിയത്. 371,463 മുതിര്‍ന്ന വ്യക്തികളിലായിരുന്നു ഗവേഷണം. ശരാശരി 57 വയസും ആഴ്ചയിൽ ശരാശരി 9.2 ഡ്രിങ്ക്സ് (കഴിക്കുന്ന മദ്യത്തിന്‍റെ അളവ്) കഴിക്കുന്നവരെയുമാണ് പഠനവിധേയമാക്കിയത്. നേരത്തെ, ചെറിയ അളവിലുള്ള മദ്യപാനം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടിരുന്നു. ഈ കണ്ടെത്തലിനെ തിരുത്തുന്നതാണ് പുതിയ ഗവേഷണഫലം.
Last Updated : Feb 3, 2023, 8:21 PM IST

ABOUT THE AUTHOR

...view details