മഞ്ചേശ്വരത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം - mc kamarudeen's resignation
മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എംസി ഖമറുദ്ദീൻ എംഎൽഎ രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.