പിഎസ്‌സി ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം - പിഎസ്‌സി ഓഫിസിലേക്ക് മാർച്ച്
സംസ്ഥാന സർക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കോട്ടയം പിഎസ്‌സി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ രണ്ടു തവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന സമരം യുവ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ് ഉദ്ഘാടനം ചെയ്‌തു.