ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു - Latest kottayam
കോട്ടയം: 'ഇന്ത്യ കീഴടങ്ങില്ല' 'നമ്മള്‍ നിശബ്ദരാകില്ല' എന്ന മുദ്രവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര മുതല്‍ ഈരാറ്റുപേട്ട വരെ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. ഈരാറ്റുപേട്ടയില്‍ നടന്ന സമാപന സമ്മേളനം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍ നൗഫല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്‍റ് ജോയി ജോര്‍ജ്, മിഥുന്‍ ബാബു, പി.ബി ഫൈസല്‍, കുര്യാക്കോസ് ജോസഫ്, രമ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.