മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം - മലപ്പുറം വാർത്ത
മലപ്പുറം: ഡിവൈഎഫ്ഐക്കെതിരെ മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം തലങ്ങളിൽ കിച്ചൺ ഗൈഡ് പുസ്തകം പോസ്റ്റ് വഴി അയച്ചു കൊടുത്താണ് പ്രതിഷേധം. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് വ്യത്യസ്‌തമായ സമരം സംഘടിപ്പിച്ചത്. സമരത്തിന്‍റെ ജില്ലാതല ഉദ്‌ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് സമീപം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി നിർവ്വഹിച്ചു.