കോണ്‍ഗ്രസിന്‍റെ സീറ്റ് ലീഗിന് നല്‍കാന്‍ തീരുമാനം; ചടയമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - election news kerala
കൊല്ലം: ചടയമംഗലത്ത് കോണ്‍ഗ്രസിന്‍റെ സീറ്റ് മുസ്ലീം ലീഗിന് നല്‍കിയതില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരാണ് കടക്കല്‍ കോണ്‍ഗ്രസ് ഭവനില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മുസ്ലീം ലീഗിന് ചടയമംഗലത്ത് മൂന്ന് വാര്‍ഡ് മെമ്പര്‍മാര്‍ മാത്രമാണുള്ളത്. വിജയ സാധ്യതയില്ലാത്തതിനാല്‍ ലീഗിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.