മങ്കട പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് നടത്തി - റിയാസ് മുക്കോളി
മലപ്പുറം: ഷാഫി പറമ്പിൽ എം.എല്‍.എയെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മങ്കട പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വിദ്യാർഥി സമരത്തെ തല്ലിച്ചതയ്ക്കാനാണ് ഭാവമെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.