കട്ടപ്പന പി.എസ്.സി ഓഫീസിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം - കട്ടപ്പന പി.എസ്.സി ഓഫീസ്
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പി.എസ്.സി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഓഫീസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധ യോഗം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്‌തു.