സമരം ശരിയായിരുന്നു; ഇന്ധന വില കുറഞ്ഞതിൽ മധുരവിതരണവുമായി യൂത്ത് കോൺഗ്രസ് - ഇന്ധന വില
കോട്ടയം: ഇന്ധന വില കുറച്ചതിൽ കോട്ടയത്ത് ആഹ്ലാദ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഗാന്ധി സ്ക്വയറിൽ നിന്ന് പ്രകടനം നടത്തിയ പ്രവർത്തകർ യാത്രക്കാർക്ക് മധുരവിതരണം നടത്തി. കോൺഗ്രസിൻ്റെ വഴി തടയൽ സമരം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും പ്രതിഷേധങ്ങൾ തുടരുമെന്നും യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.