കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി - കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട്ടിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ റേഞ്ചിലെ തോട്ടാമൂല പൂതമൂലയിലാണ് കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് വനാതിർത്തിയിൽ ആനയുടെ ജഡം കണ്ടത്. 13 വയസുള്ള കൊമ്പനാണ് ചെരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.