ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനൊരുങ്ങി വാളയാർ പെണ്‍കുട്ടികളുടെ അമ്മ
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനൊരുങ്ങി വാളയാർ പെണ്‍കുട്ടികളുടെ അമ്മ. മക്കൾക്ക് നീതി നൽകാമെന്ന് വാക്ക് പറഞ്ഞ മുഖ്യമന്ത്രി ഈ നിമിഷം വരെ തന്നെ ചതിച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കാലുപിടിച്ച് താൻ നീതി ചോദിച്ചതാണെന്നും വാളയാർ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.