വാളയാർ കേസ്: പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിൽ വെറുതെ വിട്ട പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയാണെന്ന് പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പ്രതികൾക്ക് സിപിഎം ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദത്തെയാണ് പെൺകുട്ടികളുടെ അമ്മ പൂർണ്ണമായും തള്ളിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലടക്കം ഇവർ സിപിഎമ്മിന് വേണ്ടി സജീവമായി പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു. വിധി പകർപ്പ് ലഭിച്ചാലുടൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.