ചൂട് പിടിക്കുന്ന പ്രചാരണത്തിനൊപ്പം ആരോപണങ്ങളും ശക്തം; വട്ടിയൂര്‍ക്കാവില്‍ അങ്കം മുറുകുന്നു - പ്രചാരണവും ആരോപണങ്ങളും കൊഴുക്കുന്ന വട്ടിയൂർക്കാവ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് കച്ചവടം എന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിക്കുന്നുവെന്ന ആരോപണവുമായി ഇടത് മുന്നണിയാണ് രംഗത്തെത്തിയത്. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് യുഡിഎഫിന്‍റെ വാദം. എന്നാൽ ബിജെപിയാകട്ടെ യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും തങ്ങൾക്ക് വോട്ടുകൾ ചോർന്ന് കിട്ടും എന്ന ആത്മവിശ്വാസത്തിലാണ്. വോട്ട് കച്ചവടം എന്ന ആരോപണം സംബന്ധിച്ച് വട്ടിയൂർക്കാവിലെ സ്ഥാനാർഥികൾക്ക് പറയാനുള്ളത്.