ധർമടത്ത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് നേരെ അക്രമം - assembly election 2021
കണ്ണൂരിൽ ധർമടത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് നേരെ അക്രമം. ധർമടം വെള്ളച്ചാലിലെ ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്‌ച ഓഫിസ് ഉദ്ഘാടനം ചെയ്യാൻ ഇരിക്കെയാണ് സംഭവം. അക്രമികൾ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെ കവാടത്തിൽ വെച്ച് ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. സംഭവത്തിൽ ബിജെപി നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.