നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് വെങ്ങാനൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ - 100 years celebration
തിരുവനന്തപുരം: വെങ്ങാനൂർ ഹയർസെക്കൻഡറി സ്കൂള്‍ ഫോർ ഗേൾസിന്‍റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവഹിച്ചു. എം വിൻസെന്‍റ് എംഎൽഎ അധ്യക്ഷനായി. മേയർ വി കെ പ്രശാന്ത് മുഖ്യാതിഥിയായിരുന്നു.