എന്‍.എസ്.എസ് നിലപാട് നേരത്തെ പറയണമായിരുന്നു: വെള്ളാപ്പള്ളി - സുകുമാരൻ നായര്‍
ആലപ്പുഴ: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ രണ്ട് ദിവസം മുമ്പെങ്കിലും നായര്‍ അഭിപ്രായം പറയണമായിരുന്നുവെന്ന്എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ തുടർ ഭരണം വരുമോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ത്രികോണ മത്സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. ആർക്ക് അനുകൂലമെന്നറിയാൻ പെട്ടി പൊട്ടിക്കണം.കണിച്ചു കുളങ്ങര സ്കൂളിലെ പോളിംഗ് ബൂത്തില്‍ വേട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പ്രീതി നടേശൻ, മകനും ബിഡിജെഎസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ തുടർഭരണം വരുമോയെന്ന് തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.