വെള്ളനാട്ടില്‍ ബോധവത്കരണത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് വാർഡ് മെമ്പർ - കൊവിഡ് 19
തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച വെള്ളനാട് പഞ്ചായത്തിലെ വാർഡിൽ ബോധവത്കരണത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് വാർഡ് മെമ്പർ വെള്ളനാട് ശ്രീകണ്‌ഠൻ. കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി നാട്ടുകാരുമായി ഇടപെട്ടിട്ടില്ല. മാതൃകാപരമായാണ് അദ്ദേഹം പെരുമാറിയതെന്നും എന്നാൽ നാട്ടുകാരുടെ ഭീതിയകറ്റാൻ കൂട്ടായ പരിശ്രമം നടത്തുമെന്നും വെള്ളനാട് ശ്രീകണ്‌ഠൻ പറഞ്ഞു.