മലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി നശിച്ചു; രണ്ട് പേർക്ക് പരിക്ക് - വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി നശിച്ചു
മലപ്പുറം: മലപ്പുറം - കോട്ടക്കൽ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി നശിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പൊന്മള പള്ളിപ്പടിയില്‍ രാത്രി പത്ത് മണിയോടെയാണ് സംഭവം. ലോറിയും കാറുമാണ് കത്തിനശിച്ചത്. കാര്‍യാത്രികനെയും ലോറി ഡ്രൈവറെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പൊലീസും അഗ്നിശമന സേന യൂണിറ്റുകളും ചേർന്ന് തീ അണച്ചു.
TAGGED:
malappuram vehicle fire